ആന്‍ഡ്രോയിഡിലെ പോലെ ഐഫോണിലും Gemini AI ! പുതിയ സിരി മാര്‍ച്ചിലെത്തും

ആപ്പിള്‍ ഉപഭോക്താക്കള്‍ ഏറെയായി കാത്തിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സിരി താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ജെമിനൈ എഐ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവര്‍ത്തനം എന്നാണ് വിവരം. പരിഷ്‌കരിച്ച എഐ വോയ്‌സ് അസിസ്റ്റന്റ് 2026 മാര്‍ച്ച് ല്‍ പുറത്തിറക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെമിനൈ എഐയുടെ പിന്‍ബലം ലഭിക്കുന്നതോടെ, കൂടുതല്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളോട് സംസാരിക്കാന്‍ സിരിക്ക് സാധിക്കും. സ്വാഭാവിക ഭാഷ മനസിലാക്കാനും സന്ദര്‍ഭോചിതമായി പ്രതികരിക്കാനും അതിനാവും. ഐഫോണുകള്‍, മാക്ക്, ഹോം ഡിവൈസുകളിലുടനീളം ഇത് ലഭിക്കും. ഇതിനൊപ്പം എഐ സിരി സൗകര്യമുള്ള സ്മാര്‍ട്ട്‌ഹോം ഡിവൈസും ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *