ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന മാഗ്സേഫ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർട്ട്രൂസ്, ക്രേറ്റർ എന്നീ രണ്ട് നിറങ്ങളിലാണ് ഹോൾഡർ ലഭ്യമാകുന്നത്. എന്നാൽ ഹിക്കാവയുടെ വെബ്‌സൈറ്റിൽ മറ്റ് നിറങ്ങളിലും ഹോൾഡർ ലഭ്യമാണ്. പുനരുപയോഗിച്ച വസ്തുക്കളിൽ നിന്നാണ് ക്രേറ്റർ ഹോൾഡർ ഉണ്ടാക്കിയിരിക്കുന്നത്.


