സാമൂഹ്യ മാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം. എ.ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയാന്‍ നിയമങ്ങൾ കർശനമാക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.നേരത്തെ തന്നെ എ ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു, ഈ പശ്ചാത്തലത്തിലാണ് നിയമങ്ങൾ കർശനമാക്കി കൊണ്ട് കേന്ദ്രം ഐ ടി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നത്.


