കോട്ടയം: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 66310 കൊല്ലം – എറണാകുളം മെമു റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ:
ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക യാത്ര കൊല്ലത്ത് നിന്നായിരിക്കും. കോട്ടയം – നിലമ്പൂർ റോഡ് എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.
കോട്ടയം പാതയിൽ 11 നു ട്രെയിനുകൾക്ക് നിയന്ത്രണം; മെമു റദ്ദാക്കി, ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും
