രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്കുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 62,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, എല്ലാ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും ലഭിക്കും.
രാജ്യത്തെ 1000 സര്‍ക്കാര്‍ ഐടിഐകള്‍ നവീകരിക്കും; 62,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
