തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റിംഗ് ആപ്പായ ‘അരട്ടൈ മെസഞ്ചറിന്” ജനപ്രീതി ഏറുന്നു. നാലു ലക്ഷത്തിലധികം പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആപ്പ് ഡൗൺലോഡ് ചെയ്‌തു.
അരട്ടൈ എന്നാൽ ചാറ്റിംഗ് എന്നാണ് അർത്ഥം. എ ഐ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്. വാട്സാപ്പ് പോലെ തന്നെ ചാറ്റ് ചെയ്യാനും സ്റ്റാറ്റസ് ഇടാനും ഓപ്ഷനുകൾ ഉണ്ട്. ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയുണ്ടെങ്കിൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയുള്ള കൂടുതൽ ആപ്പുകൾ രാജ്യത്ത് നിർമ്മിക്കാനാകുമെന്ന് ടെക്കികൾ പറയുന്നു.