മീനച്ചിൽ പഞ്ചായത്തിലെ പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ശശികുമാർ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു.. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (26/9/2025)തൃശൂർ കളക്ടറേറ്റിൽ വെച്ച് നടന്ന ദിശ മീറ്റിങ്ങിൽ പങ്കെടുക്കുകയും റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തു.. തുടർന്ന് കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കുകയും പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറി ശ്രീ അരുൺ സി മോഹന്‍, വാർഡ് മെമ്പർ ബിന്ദു ശശികുമാർ, ശരത് കുമാർ എം എസ് എന്നിവരാണ് കേന്ദ്രമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.
