നവരാത്രിക്ക് ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്നാണ് സർക്കാരിന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *