കെഎസ്ആര്‍ടിസിയില്‍ സാധനങ്ങള്‍ കളഞ്ഞു പോയാല്‍ പണം ഈടാക്കുന്ന നിയമത്തിന് ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസി ബസില്‍ മാലനഷ്ടപ്പെട്ടതിന് പതിനായിരം രൂപ പിഴ ഈടാക്കിയ സംഭവത്തിനു പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. മുന്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
കെ എസ് ആർ ടി സി ബസിൽ സാധനങ്ങൾ മറന്നു വെച്ചാൽ വൻ പിഴ ഈടാക്കില്ലെന്ന് മന്ത്രി ഗണേഷ്‌കുമാർ
