വൈക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവൻതുരുത്ത് രാഘവമന്ദിരത്തിൽ ശിവൻകുട്ടി നായർ (74) ആണ് മരിച്ചത്. റിട്ട.സർക്കാർ ഉദ്യോഗസ്ഥനാണ്. വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ സാധനങ്ങൾ വാങ്ങാൻ കടിയിലേക്കു പോകുന്പാഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് വയോധികനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: പി. പത്മിനിദേവി.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
