തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ- ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചു. വോട്ടർ പട്ടിക ഒരു തവണ കൂടി പുതുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്.