പമ്പയിൽ ഇന്ന് അയ്യപ്പ സംഗമം; 3500 പ്രതിനിധികൾ പങ്കെടുക്കും

പത്തനംതിട്ട: ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ഇന്ന് അയ്യപ്പ സംഗമം നടക്കും. ത്രിവേണിയിൽ ഒരുക്കിയ പന്തലിൽ രാവിലെ 10.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 3500 പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. പാസ് മുഖേനെയാണ് രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം.

അതേസമയം പരിപാടിയുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയ അധിക സുരക്ഷ ഇന്നലെ 12 മണിയോടെ നിലവില്‍ വന്നു. 8 സുണുകളായി തിരിച്ചാണ് സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *