വൈക്കം: ആഗോള അയ്യപ്പ സംഗമത്തിന്റെപ്രചാരണത്തിന്റെ ഭാഗമായി ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിന്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ ഇന്ന് വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11.30 നു വടക്കേ കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ ഉത്‌ഘാടനം ചെയ്യും.