സ്വിഫ്റ്റ് ബസ് ദേശീയ പാതയിൽ അപകടത്തിൽപെട്ടു

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാതയുടെ അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്കേറ്റു. ൯ പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

വാഹനങ്ങൾ തിരിച്ചു വിടുന്ന സിഗ്നൽ കാണാത്തതാണ് അപകട കാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *