പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന് കഴിഞ്ഞുള്ളൂ. ടോസ് നേടിയ പാകിസ്താന് തുടക്കം മുതൽ‌ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *