വൈക്കത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും വികസനത്തിലും വളരെയേറെ പങ്ക് വഹിച്ചവരാണ് നായർ സമുദായാംഗങ്ങൾ. വൈക്കത്ത് മതമൈത്രി കാത്തുസൂക്ഷിക്കുന്നതിലും ജാഗരൂകരാണ് നായർ സമുദായം. അതുകൊണ്ട് തന്നെ നായർ സമുദായത്തിന്റെ പ്രവർത്തനങ്ങൾ വൈക്കത്തിന് അഭിമാനമാണ്. വളരെക്കാലം കൂടിയാണ് വൈക്കത്ത് ഒരു നായർ മഹാസമ്മേളനം നടക്കുന്നത്.

വൈക്കത്തെ സ്വർണവർണത്തിലാറാടിച്ച അത്യംജ്ജ്വല ഘോഷയാത്രയാണ് മഹാ സമ്മേളനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിൽ നടന്നത്. അടുക്കും ചിട്ടയും ക്രമവും താളവുമുള്ള മനോഹരമായ ഒരു സമ്മേളനമാണ് “മന്നം നവോത്ഥാന സൂര്യൻ ” എന്ന ശീർഷകത്തിൽ വൈക്കത്ത് നടത്തപ്പെട്ടത്. അവർണക്കു വേണ്ടി ഭാരതകേസരി മന്നത്തു പദ്മനാഭൻ നയിച്ച സവർണ ജാഥയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഈ സമ്മേളനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെ ഏറെ അഭിമാനവും,സന്തോഷവും നൽകുന്ന വസ്തുതയാണ് . ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഇത്രയും ബൃഹത്തായ രീതിയിൽ നടത്തപ്പെട്ട മഹാ സമ്മേളനത്തിന് നേതൃത്വം നൽകുകയും, വൻ വിജയമാക്കി തീർക്കുകയും ചെയ്ത N.S.S. വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ശ്രീ പി.ജി എം നായർ സാറിനും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവൻ എൻ.എസ്.എസ് പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.