പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. അരവണ നിയന്ത്രണത്തിൽ വലിയ പ്രതിഷേധം ഭക്തർ ഉയർത്തിയിരുന്നു. ദേവസം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി എന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകർ എത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായവ്യത്യാമുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ രണ്ടുമാസം ബാക്കിനിൽക്കേ ഇരുവരുടെയും അഭിപ്രായ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.
ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്


