തൂഫാൻ രണ്ടാം ഘട്ടം; കുടുംബശ്രീയും ഹരിതകർമ്മ സേനയും ഭാഗമാകും; ബോധവത്കരണത്തിന് മുൻതൂക്കം

കോഴിക്കോട്: തൂഫാന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും. ജനങ്ങളെ മുന്‍നിര്‍ത്തിയാകും രണ്ടാം ഘട്ടം. ബോധവത്കരണത്തിനാണ് മുൻതൂക്കം. കുടുംബശ്രീയും ഹരിതകർമ്മ സേനയും തൂഫാന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി തൂഫാൻ സമിതി രൂപീകരിക്കും. വാര്‍ഡുകളിലാകും സമിതി രൂപീകരിക്കുക. തൂഫാൻ ഗ്രാമസഭകള്‍ ചേരും, തൂഫാന്‍ വാരിയേഴ്സിനെ കണ്ടെത്തും. ഗ്രാമങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം. 28ന് രണ്ടാം ഘട്ടം തുടക്കമാകും. അന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. വാർഡുകളിൽ ബീറ്റ് പൊലീസുകാരെ നിയമിക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *