വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകവേയാണ് കോടതിയുടെ ഇടപെടല്‍. കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖയോ കുടിയേറ്റ നിലയോ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പുതിയ ആവശ്യം. കുട്ടികളുടെ പാസ്പോര്‍ട്ടിന് കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്ന നീക്കം ഇതാദ്യമാണ്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും ശത്രുരാജ്യങ്ങളിലുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് പുതിയ നടപടികള്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് ആറിന് പൗരത്വത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പു വച്ചിരുന്നു. മാതാപിതാക്കളില്‍ ഒരാളെങ്കിലും അമേരിക്കന്‍ പൗരനോ ഗ്രീന്‍ കാര്‍ഡ് ഉടമയോ ആണെങ്കില്‍ മാത്രം ജനിക്കുന്ന കുട്ടിക്ക് പൗരത്വം നല്‍കുകയുള്ളുവെന്നായിരുന്നു ട്രംപിന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു.
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം; ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി


