ശബരിമല മില്‍മ നെയ് ക്രമക്കേട്; എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍

ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഇവരില്‍ നിന്നാണ് ഹൈക്കോടതി പേരുകള്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *