സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ BJP ചോദ്യം ചെയ്യും. സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സിപിഐഎം സമീപനം. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലർ ആണ് ആർ സുഗതനെന്നും വി മുരളീധരൻ വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. സിപിഐഎമ്മും കോൺഗ്രസും ചേർന്നുള്ള ഇൻഡീ സഖ്യത്തിൻ്റെ രാഷ്ട്രീയ പ്രേരിത പ്രമേയം. NTA നടത്തുന്ന നീറ്റ് പരീക്ഷയിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കേന്ദ്രസർക്കാർ അതിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണം നടത്താൻ സിബിഐയെയാണ് ഏൽപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്ക അകറ്റുന്നതിന് പകരം അവരുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *