സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന് ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും


