ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. കഴിഞ്ഞ മാസം 19 മുതൽ അടിക്കടി തടസം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.
വിദ്യാർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നു


