തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകണമെങ്കിൽ നാലുവർഷത്തെ സർവീസ് നിർബന്ധമാക്കുന്നു. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നാലുവർഷം സർവീസുള്ളവർക്ക് മാത്രം മതി പെൻഷൻ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പുതിയ നിബന്ധന


