തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്.
വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി; ജനസാഗരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തു


