കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറില്‍ നിന്ന് തിരിച്ച് ബസിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാന്‍ മന്ത്രിയായിട്ട് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.
നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി


