ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും.


