‘രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സമയമായി’; വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി

വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് വോട്ടെടുപ്പ് നടക്കാനിരിക്കെ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണം. എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. വനിതകളുടെ വികാരത്തെ വേദനിപ്പിക്കുന്ന നടപടികൾ ചെയ്യരുത്. അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന.രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്.സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. ദശലക്ഷക്കണക്കിന് സ്ത്രീകൾ നമ്മളെ ഉറ്റുനോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *