നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാർത്ഥികൾ തുറന്നു പറയാത്തത് ഭയം കാരണം. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തൽ. പൂർവവിദ്യാർത്ഥികളടക്കം പലതരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായതാണെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. പരാതി നൽകിയാൽ വിദ്യാർത്ഥിക്കെതിരെയാണ് നടപടിയെടുക്കുക. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *