ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി

വൈക്കം: ഹരിതാരവം കർഷക കൂട്ടായ്മയുടെ അയ്യർകുളങ്ങരയിലെ ആറാമത് നാട്ടുചന്ത വിഷു ചന്തയായി മാറി. മുനിസിപ്പൽ കൗൺസിലർമാരായ ബി. സുശീല, എ.സി. മണിയമ്മ, പി.കെ. വിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് വിഷുചന്ത നടത്തിയത്. വൈക്കം നഗരസഭ 11, 12,13, 14 എന്നീ നാല് വാർഡുകളിലെ കർഷകർ നാട്ടുചന്തയിൽ പച്ചക്കറികൾ നേരിട്ട് എത്തിച്ചു. പയർ, പാവൽ, കോവൽ, വഴുതന, പടവലം, മത്തൻ, കറിക്കായ, ചീര, ചേമ്പ്, കപ്പ, ചക്ക, സപ്പോർട്ട, മാങ്ങ, വെള്ളരി, ചക്കിലാട്ടിയ വെളിച്ചെണ്ണ, തേങ്ങ, തുടങ്ങിയ നാടൻ പച്ചക്കറികളും മറ്റിനങ്ങളുമാണ് വിഷുചന്തയിൽ വിതരണം ചെയ്തത്. എല്ലാ ശനിയാഴ്ചയുമാണ് ഇവിടെ നാട്ടു ചന്ത തുറക്കുന്നത്. വിഷു പ്രമാണിച്ചാണ് ആറാമത്തെ ചന്ത ഇന്ന് തുറന്നതതെന്ന് ഹരിതാരവം കൂട്ടായമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *