ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍

ത്രില്ലര്‍ പോര് ജയിച്ച് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ ഏഴ് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246ല്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്‍പി. ടോസ് നഷ്ടമായി ബാറ്റെടുത്ത ഇന്ത്യക്ക് അഭിഷേക് ശര്‍മയെ എളുപ്പം നഷ്ടമായെങ്കിലും സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ബോര്‍ഡില്‍ ആവോളം റണ്ണായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം 42 പന്തില്‍ കുറിച്ചത് 89 റണ്‍സാണ്.

Leave a Reply

Your email address will not be published. Required fields are marked *