നന്മയുടെ പുതുചരിത്രമെഴുതാൻ തലയോലപ്പറമ്പ്

തലയോലപ്പറമ്പ്:ഗുരുതരരോഗാവസ്ഥയിലുള്ള മൂന്ന് മനുഷ്യ ജീവനുകൾ തിരികെ പിടിക്കാൻ മൂന്ന് മണിക്കൂർനേരം ഒരു ഗ്രാമമൊന്നാകെരംഗത്തിറങ്ങും.തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ കരുണയുടെ കനിവ് വറ്റാത്ത മനുഷ്യ സ്നേഹികളാണ് മൂന്ന് അവയവ മാറ്റ ശസ്ത്രക്രിയകൾക്കുള്ള ചികിത്സാ സഹായ നിധി സമാഹരിക്കാൻ കൈകോർക്കുന്നത്.വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന പഞ്ചായത്ത് മൂന്നാം വാർഡിലെ മയ്യോട്ടിൽ ജോർജ്ജ് -മറിയാമ്മ ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (19 വയസ്സ്) ,ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട കുഴിപ്പറമ്പിൽ സുജീഷ് -ചിത്ര സുജീഷ് ദമ്പതികളുടെ മകൾ നവ്യ (21 വയസ്സ് ),കരൾ മാറ്റി വയ്ക്കൽ ചികിത്സയ്ക്ക് വിധേയനാകുന്ന ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ പാലച്ചുവട്ടിൽ ബേബി-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ബിബിൻ (39 വയസ്സ്) എന്നിവരുടെ ചികിത്സയ്ക്കായാണ് നാട് കൈ കോർക്കുന്നത്.ബഹുജന പങ്കാളിത്തമുള്ള ഈ ചികിത്സാ സമാഹരണ സംവിധാനം തലയോലപ്പറമ്പ് ജനകീയ കൂട്ടായ്മ എന്ന പേരിൽ കമ്മറ്റി രൂപീകരിച്ച് തലയോലപ്പറമ്പ് നിവാസികളുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളിൽ പൊതുവേദിയായി പ്രവർത്തിക്കും. സെന്റ്‌ ജോർജ് പള്ളി മുൻ വികാരി റവ. ഡോ.ബെന്നി മാരാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ജന പ്രതിനിധികളുടെയും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെയും സംയുക്തയോഗമാണ് ഈ തീരുമാനമെടുത്തത് .ഇതിനായി സെന്റ്‌ ജോർജ് പള്ളി വികാരി റവ. ഫാ സേവ്യർ ആവള്ളിൽ ചെയർമാൻ അസിസ്റ്റന്റ് വികാരി ,റവ. ഫാ.ആൽജോ കളപ്പുരക്കൽ വൈസ് ചെയർമാൻ ,ജോയി ജോൺ ജനറൽ കൺവീനർ , അഡ്വ ഫിറോഷ് മാവുങ്കൽ, അബ്ദുൽ സലീം മാളൂസ്, വേണുഗോപാൽ ജി, കണ്ണൻ നമ്പർ 1 ജോയിന്റ് കൺവീനർമാർ ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി,അഡ്വ , ഫ്രാൻസിസ് ജോർജ്ജ് MP,സി .കെ .ആശ MLA,ജോസ് വേലിക്കകത്ത് (രക്ഷാധികാരികൾ)എന്നിവരുൾപ്പെട്ട തലയോലപ്പറമ്പ് ജനകീയ കൂട്ടായ്മ രൂപീകരിച്ചു.കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് 22 ന് ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ തലയോലപ്പറമ്പ് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ വീടുകളും സന്ദർശിച്ച് ‘ മൂന്ന് മണിക്കൂർ അതിതീവ ധനശേഖരണ യജ്ഞത്തിൽ നാടൊന്നാകെ പങ്കാളികളാവും.

Leave a Reply

Your email address will not be published. Required fields are marked *