വൈക്കം. : വെള്ളൂർ കെ.പി.പി.എൽ കമ്പനി, വെച്ചൂർ മോഡേൺ റൈസ് മിൽ, വൈക്കം കെ.എസ്.ആർ.ടി.സി, കള്ള് ഷാപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കയർ സംഘങ്ങൾ , എന്നീ മേഖലകളുടെ തകർച്ചക്കെതിരെ ഭരണകക്ഷിയിൽ പെട്ട തൊഴിലാളി സംഘടനകൾ പോലും സമരം നടത്തിയപ്പോൾ വൈക്കം എം.എൽ.എ ഒരു ഇടപെടലും നടത്താതിരുന്ന വൈക്കം എം.എൽ.എക്കെതിരെ നിയോജക മണ്ഡലത്തിൽ പ്രചരണ ജാഥ നടത്തുന്നതിന്ഐ.എൻ.ടി.യു.സി ബ്ലോക്ക് കൺവെൻഷൻ തീരുമാനിച്ചു.വൈക്കം ഡിപ്പോയിലെഇടതുവലതു യൂണിയനുകളിൽപെട്ട കെ എസ് ആർ ടി സി ജീവനക്കാർ ശംബളത്തിനും പെൻഷനും ലഭിക്കാൻ വേണ്ടി നിരന്തരം സമരം നടത്തിയപ്പോൾ തിരിഞ്ഞു പോലും നോക്കാത്ത വൈക്കം എം എൽ എ സി.കെ ആശ യുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെയും, പരംപരാഗത തൊഴിൽ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും തൊഴിൽ നഷ്ടപ്പെട്ടആയിരക്കണക്കിന് തൊഴിലാളികൾക്കായി ഭരണപക്ഷ എം.എൽ.എ ആയിട്ടും ഒന്നും ചെയ്യാതെ ഇന്നിപ്പോൾ വോട്ടിനു വേണ്ടിവികസന ജാഥ നടത്തുന്നത് അപഹാസ്യമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു.


