വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. ഒരു വീടിന് 1100 സ്ക്വയർ ഫീറ്റ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ഒഴിവാക്കിയ ആളുകൾ ആയിരിക്കും ഗുണഭോക്താക്കൾ. ദുരന്തത്തിൽപ്പെട്ട കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റത്താണ് വീടുകൾ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *