കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. വൈകാതെ സംഭവം റേപ്പ് ക്വട്ടേഷന്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി എന്നയാള്‍ നേതൃത്വം നല്‍കിയ അക്രമത്തില്‍ അയാള്‍ക്കൊപ്പം 5 പേര്‍ കൂടിയുണ്ടായിരുന്നു. കൊട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപ് എന്നാണ് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *