ഹാപ്പി ന്യൂയർ; 2026 നെ വരവേറ്റ് നാടും ന​ഗരവും

ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പുലരിയും. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി. ഫോര്‍ട്ട് കൊച്ചിയിൽ വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി എത്തിച്ചേർന്നത്. കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിലും പാപ്പാഞ്ഞി കത്തിയമർന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഫോർട്ട് കൊച്ചിയിലെ ആഘോഷം.ആലപ്പുഴ ബീച്ചിലും, കോട്ടയം വടവാതൂരും പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിനാളുകൾ എത്തി.

Leave a Reply

Your email address will not be published. Required fields are marked *