അനന്തപുരിയിൽ ചരിത്രമെഴുതാൻ ഭാരതീയ ജനതാ പാർട്ടി; കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഉടൻ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബിജെപി ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോർപറേഷൻ മേയറെ കണ്ടെത്താനുളള തെരഞ്ഞെടുപ്പ് ഇന്ന്. കേവല ഭൂരിപക്ഷം നേടിയ ബിജെപിയിൽ നിന്നും മേയർ സ്ഥനാർത്ഥിയായി കൊടുങ്ങാനൂർ വാർഡ് കൗൻസിലർ വി വി രാജേഷും കരുമം വാർഡിൽ നിന്നും വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും മത്സരിക്കും. കോർപ്പറേഷനിൽ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കണ്ണംമൂലയിലെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ കൂടി പിന്തുണ ബിജെപിക്കുണ്ട്. ഇതോടെ ഇരു തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയം സുനിശ്ചിതമാണ്. പൗണ്ട് കടവിൽ നിന്നും ജയിച്ച സ്വതന്ത്രൻ ആർക്കും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *