ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി; ഷിബുവിന്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യറെടുത്ത് എറണാകുളം ജനറൽ ആശുപത്രി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളത്തെത്തി. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവെക്കും. സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ഇതാദ്യം. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.ഷിബുവിൻറെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *