ഇന്ന് വിജയ് ദിവസ്; കീഴടങ്ങിയത് 93,000 പാക് സൈനികർ; രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ

ഇന്ന് വിജയ് ദിവസ്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ പുതുക്കലാണ് വിജയ് ദിവസ്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് നമ്മുടെ ധീര സൈനികർ പാകിസ്താനെതിരെ വിജയം നേടിയത്. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന്റെ പിറവിക്ക് ആ യുദ്ധം വഴിവച്ചു. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പാക് സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യ നൽകിയ പിന്തുണയാണ് ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിച്ചത്. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ വ്യോമതാവളങ്ങൾ പാകിസ്ഥാൻ ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതിയ യുദ്ധമായിരുന്നു അത്. 1971 ഡിസംബർ 16ന് ഇന്ത്യൻ സൈന്യം ധാക്ക കീഴടക്കുന്നത് വരെ യുദ്ധം നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *