പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എൻ ലൈൻ വിപണിയിലേക്ക്. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എൻ ലൈൻ എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്സ്-ഷോറൂം വില 7.90 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. കമ്പനിയുടെ ആഗോള K1 പ്ലാറ്റ്ഫോമിലാണ് പുതിയ വെന്യു നിർമ്മിച്ചിരിക്കുന്നത്. എൻവിഡിയ ത്വരിതപ്പെടുത്തിയ ഹ്യുണ്ടായിയുടെ അഡ്വാൻസ്ഡ് സിസിഎൻസി (കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റ്) യുടെ നാവിഗേഷൻ സിസ്റ്റവുമായാണ് പുതിയ ഹ്യുണ്ടായി വെന്യു വരുന്നത്.


