ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്ത് നടന്നത് റെക്കാഡ് യുപിഐ ഇടപാടുകളെന്ന് റിപ്പോർട്ട്. 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്രയധികം യുപിഐ ഇടപാടുകൾ ഇതാദ്യമായാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഉത്സവ സീസണും ജിഎസ്ടി ഇളവുമാണ് റെക്കാഡ് യുപിഐ ഇടപാടുകൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.


