ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടിയ ജീവനക്കാരന് സസ്പെൻഷൻ. എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ ജീവനക്കാരൻ ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ശ്രീകോവിലിന് മുൻപിൽ ഉണ്ടായിരുന്ന ഇടയ്ക്ക എടുത്ത് കൊട്ടുകയും ചെയ്തത്. തുടർന്ന് ക്ഷേത്രത്തിലെ ശംഖ് എടുത്ത് ഊതുകയും ചെയ്തിരുന്നു. ഇത് ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും ചോദ്യം ചെയ്തു. തുടർന്ന് സൗത്ത് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെന്ഡ് ചെയ്തത്.


