എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം. എ ഐ യുടെ നിയന്ത്രണത്തിനും ഇന്റര്‍നെറ്റിലെ അതിന്റെ ദുരുപയോഗത്തിനുമെതിരെ നടപടിയിലേക്കു കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ ഭേദഗതി കൊണ്ട് വരാൻ ഒരുങ്ങുന്നത്. പുതിയ ഭേദഗതി പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉപയോക്താക്കള്‍ ഏതെങ്കിലും എഐ വഴി സൃഷ്ടിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ലേബല്‍ ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.


