ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോണിന് തകർപ്പൻ ജയം. സൌത്ത് സോണിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 149 റൺസിന് മറുപടിയായി സെൻട്രൽ സോൺ രണ്ടാം ദിവസം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് നേടി. ക്യാപ്റ്റൻ രജത് പട്ടിദാറിൻ്റെയും യാഷ് റാത്തോഡിൻ്റെയും സെഞ്ച്വറികളുടെ മികവിലാണ് സെൻട്രൽ സോൺ വലിയ ലീഡ് നേടുന്നത്. 115 പന്തിൽ 101 റൺസെടുത്ത രജത് പട്ടിദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റൺസുമായി യാഷ് റാത്തോഡ് ക്രീസിൽ ഉണ്ടായിരുന്നു. റാത്തോഡിനൊപ്പം 47 റൺസെടുത്ത ശരൺഷ് ജെയിൻ ക്രീസിലാണ്. അഞ്ച് വിക്കറ്റുകൾ കൈയിലിരിക്കെ സെൻട്രൽ സോണിന് ഇപ്പോൾ ആദ്യ ഇന്നിങ്സിൽ 235 റൺസിന്റെ ലീഡ് ഉണ്ട്. സൌത്ത് സോണിന് വേണ്ടി ഗുർജപ്നീത് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
രജത് പട്ടിദാറും യാഷ് റാത്തോഡും സെഞ്ച്വറി നേടി, ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിന് സൌത്ത് സോണിനെതിരെ വലിയ ലീഡ്
