പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി∙ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്താട്ടുകുളം ശ്രീധരീയത്തിൽ ചികിത്സക്ക് വന്നതായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ എംബസി മുഖേന സ്വീകരിക്കും.

Read More

സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇപ്രാവശ്യം വനിതകള്‍ മേയറാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ വിധി ഇന്ന്

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരെയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു 14 വിഷയങ്ങളില്‍ വ്യക്തത തേടി റഫറന്‍സ് നല്‍കിയത്. ഭരണഘടനയുടെ…

Read More

അമീബിക് മസ്തിഷ്ക ജ്വരം; വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ പഠനം തുടങ്ങി

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായാണ് പഠനം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും. അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍…

Read More

വെള്ളൂരിൽ എയിംസ് വേണമെന്ന് എം എൽ എ; സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

കോട്ടയം: കേരളത്തിന് എയിംസ് അനുവദിക്കുമ്പോൾ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് വൈക്കം എം എൽ എ സി കെ ആശ മന്ത്രിസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വെള്ളൂരിൽ എയിംസിനായി സ്ഥലമില്ലെന്ന് മന്ത്രി രാജീവ് ഉന്നയിച്ചു. ഹുന്ദുസ്ഥാൻ ന്യൂസ്പ്രിന്റിൽ നിന്നും പിടിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും റോഡ്, റെയിൽ, വിമാനത്താവള കണക്ടിവിറ്റി ഉള്ളതിനാൽ എല്ലാ ജില്ലകളിൽ നിന്നും എത്താൻ എളുപ്പമാണെന്നും എം എൽ എ വിശദീകരിച്ചു.

Read More

ഇന്നു മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല; പഴയ വാഹനങ്ങൾക്ക് പ്രവേശനമില്ല; ക‍ർശന നടപടിയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിനെതിരെ നടപടി ശക്തമാക്കി ഡൽഹി സർക്കാർ. നടപടികളുടെ ഭാഗമായി ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ തലസ്ഥാന ന​ഗരിയിലേക്ക് പ്രവേശനമില്ല. കൂടാതെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ പമ്പുകൾ ഇന്ധനം നൽകില്ല. ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിലെ 12 ലക്ഷത്തോളം വാഹനങ്ങളിൽ ബിഎസ്-6 എഞ്ചിനുകളില്ലെന്നാണ് കണക്ക്. ശൈത്യകാലത്ത് വായു മലിനീകരണത്തിന്റെ 25…

Read More

നാവികസേനാ ദിനം അനന്തപുരിയിൽ; പ്രധാനമന്ത്രി എത്തിയേക്കും

തിരുവനന്തപുരം: നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. നാവിക സേനാ ദിനമായ ഡിസംബർ നാലിന് ശംഖുംമുഖം തീരത്ത് നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായേക്കും. നാവിക സേനാ ദിനത്തിനുള്ള ഒരുക്കങ്ങൾ ശംഖുംമുഖം ബീച്ചിൽ ആരംഭിച്ചു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അന്നേ ദിവസം തലസ്ഥാനത്തെത്തും.

Read More

ദിലീപ് ശബരിമലയിൽ; പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനം നടത്തി

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദർശനമായിരുന്നു. പുലർച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദർശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദർശനത്തിനായെത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു.

Read More