ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനം: ചങ്ങനാശേരിയിൽ 28ന് ഗതാഗത ക്രമീകരണം
ചങ്ങനാശേരി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സന്ദർശനത്തിന്റെ ഭാഗമായി 28ന് ചങ്ങനാശേരിയിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ 28ന് ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സർക്കാർ ഉത്തരവുകളെ ധിക്കരിച്ചു; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിന് സസ്പെൻഷൻ. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈസൻസ് ഉള്ള പാലാ സ്വദേശികളായ മൂന്ന് പേർ ഇക്കഴിഞ്ഞ ജനുവരി 11 ന് മലയാലപ്പുഴ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. എന്നാൽ ഇവർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്തിന്റെ ആക്ഷേപത്തെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. കേസിൽ പെട്ടയാൾ ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പിൽ പരാതിപ്പെടുകയും തുടർന്ന് സമിതിയെയും വനംവകുപ്പ് നിയോഗിക്കുകയും…
മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം.പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും.വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന.
ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ (HSPA) ഇന്ത്യൻ ചാപ്റ്റർ നിലവിൽ വന്നു
കോഴിക്കോട്: ലോകത്തിലെ മുഴുവൻ സ്റ്റെറൈൽ പ്രോസസ്സിംഗ് ടെക്നീഷ്യന്മാർക്കുള്ള വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും നൽകുന്ന അസോസിയേഷനായ എച്ച്എസ്പിഎ യുടെ ഇന്ത്യൻ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണൽ സംഘടനയായ ദി ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ അംഗീകാരം നൽകി.യുഎസ്എ ക്ക് പുറത്ത് സ്ഥാപിതമാകുന്ന നാലാമത്തെ ചാപ്റ്ററാണ് എച്ച്എസ്പിഎ ഇന്ത്യ. ഇന്ത്യൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളുടെ ലോഗോ പ്രകാശനം എൻഎബിഎച്ച് പ്രിൻസിപ്പൽ അസ്സെസ്സറും ബിഎംഎച്ച് ഹോസ്പിറ്റലുകളുടെ ക്വാളിറ്റി വിഭാഗം മേധാവിയുമായ ഗ്രേസി മത്തായി നിർവ്വഹിച്ചു.
സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പറവൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു
വടക്കൻ പറവൂർ നഗരസഭയുടെ 2026-27വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർപേഴ്സൺ ലൈജി ബിജു കൗൺസിലിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷനായി. മുപ്പത്തഞ്ചോളം വരുന്ന വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഹാൾ, പാർക്ക് നവീകരണം, വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, ഓപ്പൺ ജിം സ്ഥാപിക്കൽ, പാലിയേറ്റീവ് കെയർ പ്രോഗ്രാം പദ്ധതി, വയോജനങ്ങൾക്കായി യോഗ ക്ലബ്ബുകൾ, എൻ. എച്ച് 66 നോട് ചേർന്ന് പെരുമ്പടന്നയിൽ പുതിയ…
വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി
വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സന്ദർശിച്ച് മുഖ്യമന്ത്രി
കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്.
കണ്ണൂരിൽ KSU കരിങ്കൊടി പ്രതിഷേധം; മന്ത്രി വീണാ ജോർജിന് കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരുക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.
ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.




